ജോയിയുടെ മൃതദേഹം കണ്ടെത്തി.തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും.ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടർന്നിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി വരികയായിരുന്നു.
Related News
50 ലക്ഷം രൂപയുടെ പുനരധിവാസാ പാക്കേജ് നടപ്പിലാക്കും ; ജോയിൻ്റ് കൗൺസിൽ
ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമാകെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവശേഷിക്കുന്ന സഹജീവികളുടെ ജീവിതം തിരിച്ചുപിടിക്കാൻ നമുക്കാവണം’ . സമഗ്രമായ പുനരധിവാസം സാധ്യമാക്കാൻ ഉള്ള സഹായമാണ് ഇപ്പോൾ…
കൊല്ലം സിറ്റിക്ക് പുതിയ പോലീസ് കമ്മീഷണർ.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ചുമതലയേറ്റു.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോട് ഒപ്പം പ്രവർത്തിച്ചുവരികയായിരുന്നു.…