കൊല്ലം:- ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനം 2024 ജൂലൈ 17,18 തീയതികളിൽ ചാത്തന്നൂർ മേഖലയിലെ മുഖത്തലയിൽ നടക്കും.
17 ന് വൈകിട്ട് 3 ന് മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ ) നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തോടുകൂടി ജില്ലാ സമ്മേളനം ആരംഭിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം
എ. ഗ്രേഷ്യസ് അധ്യക്ഷത വഹിക്കുന്ന യാത്രയയപ്പ് സമ്മേളനം ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാൽ ഉദ്ഘാടനം ചെയ്യും. വിരമിച്ച ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ, മുൻ ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നാഥ്,ജില്ലാ കമ്മിറ്റി അംഗം ജെ.ജെ സതീഷിനും യാത്രയപ്പ് നൽകും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി
എം.എസ് താര ,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, സ്റ്റേറ്റ് സർവീസ് പെൻഷനേഷസ് കൗൺസിൽ ജില്ലാ സെക്രട്ടറി ബി.രാധാകൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റി അംഗം വി. ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 5ന് സംഘാടകസമിതി ചെയർമാൻ സി.പി പ്രദീപ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.പ്രശസ്ത കവി നൂറനാട് മോഹൻ, മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി
പി.ഉഷാകുമാരി, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രാജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി.മനോജ് കുമാർ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി
ടി.എസ് നിധീഷ് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ പങ്കെടുക്കും.
18 ന് രാവിലെ 10 ന്
ബെൻ ഏലിയാസ് നഗറിൽ (അനുഗ്രഹ ആഡി ട്ടോറിയം, മുഖത്തല ) ജില്ലാ പ്രസിഡന്റ് സതീഷ് കെ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി
പി.എസ് സുപാൽ എം.എൽ.എ
ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ സംസ്ഥാന സെക്രട്ടറി എസ്.സജീവ്,സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ
എൻ.കൃഷ്ണകുമാർ,ജെ.ഹരിദാസ്, ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറി കെ വിനോദ്, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ജൂനിത,കെ.ജി. ഓ.എഫ്.ജില്ലാ സെക്രട്ടറി എസ്.സുമേഷ്, എ.കെ. എസ്. റ്റി.യു ജില്ലാ സെക്രട്ടറി ബിനു പട്ടേരി, തുടങ്ങിയവർ പങ്കെടുക്കും.
ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഒപ്പം പൊതു സമൂഹത്തിന്റെ കൂടി സഹായ സഹകരണം ഉണ്ടാകണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സതീഷ് കെ ഡാനിയേൽ സെക്രട്ടറി കെ. വിനോദ് എന്നിവർ അഭ്യർത്ഥിച്ചു.