സർവീസ് പെൻഷൻകാരുടെ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് നടക്കുന്ന പ്രകടനത്തോടെ തുടക്കമാകും.

ആലപ്പുഴ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്നും (ആഗസ്റ്റ് 16, 17 ) നാളെയുമായി ആലപ്പുഴ ടൗണിൽ ചേരും. സെമിനാർ, പ്രകടനം, പൊതുസമ്മേളനം പ്രതിനിധി സമ്മേളനം (കാനം രാജേന്ദ്രൻ നഗർ) റെയ്ബാൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കുക. പ്രകടനം വൈകിട്ട് 4 ന് ആലപ്പുഴ നഗര ചത്വരത്തിൽ നിന്നും തുടക്കം കുറിക്കും. ആയിരക്കണക്കിന് പെൻഷൻകാർ പ്രകടത്തിൽ പങ്കാളികളാകും. ആഗസ്റ്റ് 16 ന് രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കമ്മിറ്റിയും ചേരും. ഉച്ചയ്ക്ക് 2 ന് സെമിനാർ,വൈകിട്ട് 5 ന് പൊതുസമ്മേളനം മുല്ലക്കര രക്നാകരനും പന്ന്യൻ രവീന്ദ്രനും പങ്കെടുക്കും.

ആഗസ്റ്റ് 17 ന് രാവിലെ പ്രതിനിധികളുടെ രജിസ്ട്രേഷൻ .തുടർന്ന് പതാക ഉയർത്തൽ. പ്രതിനിധി സമ്മേളനം .സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.പി സുനീർ എം.പി, ടി. ജെ ആഞ്ചലോസ്. ജയശ്ചന്ദ്രൻ കല്ലിംഗൽ, ഒ.കെ ജയകൃഷ്ണൻ, ഡോ വി .എം ഹാരീസ്, ഹനീഫാ റാവുത്തർ, മനീഷ് ആർ, എസ് സുധികുമാർ, വി.വിനോദ്, എന്നിവർ പങ്കെടുക്കും തുടർന്ന് ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും ട്രഷറർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. തുടർന്ന് പൊതു ചർച്ച ചർച്ചയ്ക്ക് മറുപടി പ്രമേയങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *