പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, ചിറയിന്‍കീഴ്, പറവിളകം വീട്ടില്‍ പ്രഭാകരന് മകന് അനില്‍കുമാര്‍ (38) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല തവണകളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓച്ചിറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ തോമസ്, സന്തോഷ്, സുനില്‍ എസ്.സി.പി.ഒ സെബിന്, സി.പി.ഒ കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.
ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.ആര്യങ്കാവ് റയിൽവേ സ്റ്റേഷനു സമീപം ലോട്ടറി കടയുടെ മുന്നിൽ ഇന്ന് രാത്രി 9.30ന് അപകടം നടന്നത്. കാറിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു…
കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു.
കൊട്ടിയം: ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.…
കഞ്ചാവ് കടത്ത്, ആലുംകടവ് സ്വദേശികള്‍ പിടിയില്‍
ആലപ്പുഴ .തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി, 3 യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23)…
