തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുകൂടി മുന്നേറേണ്ടിയിരിക്കുന്നു. . ആ മുന്നേറ്റം  നഗരത്തിന്റെ മുന്നേറ്റമായിമാറ്റുന്നതിന് വളരെ പ്രായം കുറഞ്ഞആര്യ രാജേന്ദ്രന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇതുവരെയുള്ള കണക്കുകൂട്ടലുകൾ മനസ്സിൽ വച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം വളരെ കൃത്യതയോടെ പോയാൽ  ഇനി ഒരു ദുരന്തത്തെ നമുക്ക് ഇല്ലാതാക്കാൻ കഴിയും .അത് ചെയ്യാൻ തിരുവനന്തപുരത്തെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, ജനപ്രതികൾ , ഒത്തൊരുമിച്ച് പ്രവർത്തിക്കുക. അതോടൊപ്പം തന്നെ നാട്ടുകാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുക. ആമയിഴഞ്ചാൻ തോട് കഴിഞ്ഞ മൂന്നു ദിവസം ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. തിരുവനന്തപുരം അഗ്നിരക്ഷാസേന, സ്കൂബ ഡ്രൈവിംഗ് സംഘം, ദുരന്തനിവാരണ അതോറിറ്റി, നാവികസേന, പോലീസ് ഇവരുടെ ഒക്കെ ആത്മാർത്ഥമായ പ്രവർത്തനം നമ്മൾ കണ്ടതാണ്, സാധാരണ ജനങ്ങളും ആ സഹായത്തിന്റെ ഒപ്പം കൂടി , ഇതിനിടയിൽ റെയിൽവേയും കോർപ്പറേഷനും തമ്മിലുള്ള കൊമ്പുകോർക്കൽ ആവശ്യമുണ്ടായിരുന്നോ എന്നുള്ളത്  രണ്ട് വിഭാഗങ്ങളും മനസ്സിലാക്കിയാൽ മതി. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ രണ്ടു വകുപ്പുകൾ തമ്മിൽ ആശയപരമായ യോജിപ്പിലെത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. ആരെയും ആർക്കും കുറ്റപ്പെടുത്താൻ കഴിയും. പക്ഷേ ആ കുറ്റപ്പെടുത്തൽ കൊണ്ട് ആർക്കാണ് നേട്ടം. ആർക്കാണ് കോട്ടം. അത് മനസ്സിലാക്കാൻ വകുപ്പുകൾക്ക് കഴിയണം. തിരുവനന്തപുരം ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു ചോദ്യചിഹ്നം ആണെങ്കിൽ നാളെ മറ്റു നഗരങ്ങളിൽ സ്ഥിതി എന്താണെന്ന് കൂടി നമ്മൾ ആലോചിക്കണം .ഓരോ നഗരങ്ങളിലും പ്രതിപക്ഷത്തിരിക്കുന്ന വരും യോജിച്ച് യോജിപ്പിന്റെ ഭാഗമായി മുന്നോട്ടുപോയാൽ കേരളത്തിൽ ഇത്തരം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകാതെ മുന്നോട്ടു പോകാൻ കഴിയും. ഓരോ കാലത്തും നമ്മൾ മനസ്സിലാക്കി മുന്നോട്ടു പോകേണ്ട  പല പ്രശ്നങ്ങളും നമ്മൾ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തും ജനപ്രതിനിധികളുടെ ഭാഗത്തും ഇത്തരം ചിന്തകൾ ഉണ്ടായെങ്കിൽ മാത്രമേ നമുക്ക് ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയു.ഈ രക്ഷാദൗത്യത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. ഒപ്പം ജോയിയുടെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.ആ കുടുംബത്തിൻ്റെ സംരക്ഷണം അധികാരികൾ ഏറ്റെടുക്കുമെന്നു വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *