തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചു (autoclave )മെഷീൻനുകൾ തകരാറിലായിരിക്കുന്നു.പഴക്കം 14 വർഷം..

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെൻ്റെർ സ്റ്റെറലൈസേഷൻ ഡിപ്പാർട്ട്മെൻ്റ്(CSSD) ഡിപ്പാർട്മെന്റ് പ്രവർത്തനം നിലച്ചു.
ഒരു ആശുപതിയിലെ ഏറ്റവും ആവശ്യസേവന മേഖല യാണ് CSSD.ഒരു അശുപത്രിയിലെ നട്ടെല്ല് എന്ന് പറയാൻ കഴിയുന്നതും സാധാരണ ജനങ്ങൾക്ക്‌ വേണ്ടി സർജറികൾക്കും മറ്റു ഡ്രസിങ് മുതലായ എല്ലാ ആവശ്യങ്ങൾക്കും sterile ആക്കി മാത്രമേ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളു.

CSSD ഡിപ്പാർട്മെന്റ് പ്രവർത്തനം നിലച്ച സാഹചര്യത്തിൽ സാധാരണ ക്കാരായ ജനങ്ങൾക്ക്‌ സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത കൂടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചു (autoclave) മെഷീൻനുകൾ തകരാറിലായിരിക്കുന്നു.എല്ലാ മെഷീനുകളും 14 വർഷം പഴക്കം ചെന്നവയാണ്. യഥാസമയത്തു തകരാറുകൾ പരിഹരിക്കാത്തതാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ഈ ആശുപത്രി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളത് പറയേണ്ടതില്ല യാഥാസമയം കാര്യങ്ങൾ ചെയ്യാൻ മെഡിക്കൽ കോളേജിൽ നൂറുകണക്കിന് ജീവനക്കാരുള്ള ആഫീസ് ഉണ്ട് ഇവർക്ക് എന്താണ് പണി വകുപ്പുമന്ത്രി ഇടപെടുമെന്ന് കരുതാം

Leave a Reply

Your email address will not be published. Required fields are marked *