തിരുവനന്തപുര0: പേരൂർക്കട വഴയിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം .മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത് എടുത്തത്.ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു.ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു.റോഡിൽ ഇപ്പോൾ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
Related News
“വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” ആഗസ്റ്റ് 2-ന്.
വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ” വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.…
“പോറ്റി സാർ വിടവാങ്ങി”
കായംകുളം.കായംകുളം എം എസ് എം.കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ അന്തരിച്ചു.കായംകുളത്തെ ഒരു മഹാപണ്ഡിതൻ ,പി എൻ.ദാമോദരൻ പോറ്റിയെന്ന പോറ്റി സാർ. കായംകുളം…
മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കേരളം രക്ഷപ്പെടുക ഇനി ഈ തുറമുഖം കൊണ്ടാകും.
തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ തീരത്തേക്ക്. കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തി. കപ്പലിനെ സ്വീകരിക്കാൻ തുറമുഖ പൈലറ്റിന്റെ ടഗ്…
