“കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം”

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉത്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എം.എസ്.എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. അതിൻ്റെ തുടർച്ചയാണ് സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *