52കാരിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായിയാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.എന്നാൽ അത് മറ്റ് രാഷ്ട്രീയ പാർട്ടികളോടും കോൺഗ്രസിലെ കേരളത്തിലെ നേതാക്കളോടും ചെയ്യുന്ന ദ്രോഹമാണ്.ലോക്സഭ ഇലക്ഷനിൽ കോടികൾ ചിലവഴിച്ച് തിരഞ്ഞെടുപ്പു നടത്തി. ഇലക്ഷനിൽ വിജയിച്ചപ്പോൾ രാജിവച്ച് സഹോദരിക്കായ് നീക്കിവച്ചു. കേരളത്തിലെ കോൺഗ്രസുകാർക്ക് പ്രിയങ്ക വരുന്നത് അഭിമാനമായിരിക്കും. എന്നാൽ ജനങ്ങൾക്ക് അത് ജനാധിപത്യ ദുരന്തമാണ്. ഒരു കുടുംബത്തിലെ മൂന്നുപേരെ ജയിപ്പിച്ച് എടുക്കുന്നതിലൂടെ കോൺഗ്രസ് എന്ത് ലക്ഷ്യം കണ്ടാലും അത് ജനാധിപത്യത്തിന് ചേർന്നതാണോ എന്ന് നിങ്ങൾ മനസ്സിലാക്കുക. എന്തും നടത്താം എന്ന് നിങ്ങൾ ജനത്തിനെ കഴുത രൂപത്തിൽ കാണുകയല്ലെ. വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തി കോടികൾ ചിലവഴിച്ച് മറ്റൊരു മൽസരം സംഘടിപ്പിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടികൾ ആയാലും മനസ്സിരുത്തി ചിന്തിക്കണം. ഇത് ശരിയോ?
രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് പകരം പ്രിയങ്ക എത്തുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ കുടുംബാംഗങ്ങൾ മൂന്ന് പേർ ആയി.
