പാരിപ്പള്ളി:ഇരുപത്തഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം എക്സൈസ് സർക്കിൾ പാർട്ടിയും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽപിടികൂടി.ആന്ധ്രയിൽ നിന്നും HR. 26.BQ.8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിൽ കടത്തി കൊണ്ട് വന്ന 25 കിലോയോളം കഞ്ചാവ് കണ്ടെത്തി, വാഹനത്തിൽ ഉണ്ടായിരുന്ന വിഷ്ണു, അനീഷ് എന്നിവരെ പിടികൂടിയത്.ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട യാളുമാണ്.പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണിവർ.
കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനെ കൂടാതെ , എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,ആർ. ജി.രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, മുഹമ്മദ് അലി, രജിത്ത്.കെ.ആർ,അരുൺ കുമാർ എം. എസ്, ബസന്ത്, രജിത് ആർ. നായർ,സിവിൽ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്,വിനോജ് ഖാൻ സേട്ട് എന്നിവരും കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജോൺ, പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീവാസ്,അഖിൽ എന്നിവരും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത് എന്നിവരും പങ്കെടുത്തു.