കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.
Related News
കൊച്ചു മകൻ്റെ മരണം മുത്തശ്ശിക്ക് താങ്ങാനായില്ല. കുഴഞ്ഞുവീണു മരിച്ചു.
തിരൂർ: മലപ്പുറത്ത് ഒമ്പതു വയസുകാരൻ്റെ മരണത്തിൽ വേദനിച്ച് മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു.വൈലത്തൂൽചെലവിൽ സ്വദേശി ആസ്യ(51) ആണ് മരണപ്പെട്ടത്.ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി വ്യാഴാഴിച്ച വൈകിട്ടാണ് കുട്ടി…
ഭരതനാട്യം ടീസർ റിലീസായി.
പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ആഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തുന്ന…
28 കുപ്പി വിദേശമദ്യവുമായി നേപ്പാളി അനീഷ് എക്സൈസ് പിടിയിൽ.
കരുനാഗപ്പള്ളി :- തേവലക്കര അരിനെല്ലൂർ, പടപ്പനാൽ ഭാഗങ്ങളിലെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരൻ മുൻ അബ്കാരി കേസിലെ പ്രതി നേപ്പാളി എന്ന അനീഷ് എക്സൈസിൻ്റെ പിടിയിൽ.. അരിനെല്ലൂർ ഭാഗത്ത്…