“എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല”

തിരുവനന്തപുരം: എ ഐ വൈ എഫ് തിരുവനന്തപുരം ജില്ലാ ശില്പശാല ജോയിന്റ് കൗൺസിൽ ഹാളിൽ ചേർന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവനം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ആഹ്വാനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ആർ എസ് ജയൻ സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെ അരുൺ ബാബു സംസ്ഥാന കമ്മിറ്റി അംഗം എച്. അൽജിഹാൻ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി. എസ് ആന്റസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയി കണ്ണൻ എസ് ലാൽ സെക്രട്ടറി ആയി ആദർശ് കൃഷ്ണ ജി. എൻ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *