വർക്കല – വടശ്ശേരിക്കോണം ജുമാ-മസ്ജിദ് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തിൽ 78-മത് സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. വടശ്ശേരിക്കോണം ജുമാ-മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം അബ്ദുൽ റഹീം ദേശീയ പതാക ഉയർത്തി. ചീഫ് ഇമാം നൗഫൽ ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എച്ച്.അഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഇമാം ഹഫീസ് മന്നാനി, മുഅ:ല്ലിം തമീംവാഫി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എ.ഷറഫുദ്ദീൻ, സലീം പിലിയം, ജോയിന്റ് സെക്രട്ടറി റ്റി.തൽഹത്ത്, ട്രഷറർ അഷറഫ് തെക്കേക്കാട്ടിൽ, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ നസീർ മലവിള, ഷിനാസ്.എസ്, ജഹാംഗീർ.എം, റഹീമുദ്ദീൻ പാലച്ചിറ എന്നിവർ സംസാരിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ സൗഖ്യത്തിനുമായി ജുമാ-മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.