ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍. ഐഎഎസ് കിട്ടുന്നതിനു മുമ്പും പിന്‍പും എന്റെ വ്യക്തിത്വത്തിന് ശോഷണം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിമര്‍ശകര്‍ എന്നെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയായിട്ടല്ല കാണുന്നതെന്നും അവൻ പറഞ്ഞു. നമ്മള്‍ ചെയ്യുന്നത് ഉത്തമബോധ്യത്തോടെയാണ് എന്ന് പൂര്‍ണ ബോധ്യമുണ്ടാകുക എന്നത് പ്രധാനമാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ മൂന്നുകാര്യങ്ങളാണ് വിമര്‍ശനങ്ങളെ നേരിടാന്‍ കരുത്ത് നല്‍കുന്നത്. നന്മയുടെ കരുത്തില്‍ വിശ്വസിക്കുക എന്നത് പ്രധാനമാണ്. സ്പര്‍ധയും ദുഃശ്ശങ്കയും ഇല്ലാതാക്കുക. ഉത്തമ ബോധ്യത്തോടെ, ഉത്കൃഷ്ട പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയെ സഹായിക്കുക എന്നിവയാണത്. വിമര്‍ശനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നും സംസാരിച്ചിരുന്നതായും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ഐഎഎസുകാരിയായതുകൊണ്ട് പരിമിതിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് അഭിമാനപൂര്‍വം ഉത്തരം പറയാന്‍ സാധിക്കണമെന്നാണ് വിചാരിച്ചിട്ടുള്ളത്. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ദിവ്യ എസ് അയ്യര്‍.
ഞാന്‍ ഞാനായിട്ട് നിലകൊള്ളുന്ന സമയത്ത് ചില കാര്യങ്ങള്‍ ഒരുപറ്റം ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. സമൂഹമാധ്യമത്തില്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും ആളുകള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നുണ്ട്. ക്രൗഡ് പുള്ളിങ്ങ് എപ്പോഴും നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതിന് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് കേട്ടപ്പോള്‍ വിഷമം തോന്നിയെന്ന് ദിവ്യ പറഞ്ഞു. അത് അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പൂര്‍ണ ബോധ്യത്തിലും അനുഭവത്തിലും ഉള്ള കാര്യമാണ് പറഞ്ഞത്. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.