കായംകുളം..യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ
വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ
നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രസ്താവിച്ചു
കായംകുളത്തെ ദേശീയപാതയിൽ ഉയരപ്പാത എന്നആവശ്യം നേടിയെടുക്കുവാൻഏതറ്റം വരെയും പോകുമെന്നുംദേശീയപാത അതോറിറ്റിയുടെയുംകരാർ കമ്പനിയുടെയും
രാഷ്ട്രീയത്തിനും അഹങ്കാരത്തിനുംമുന്നിൽ മുട്ടുമടക്കില്ലെന്നും
എംപി പറഞ്ഞു.കായംകുളത്തെ രണ്ടായി വെട്ടി മുറിക്കാൻ അനുവദിക്കില്ല കരാർകമ്പനിയുടെ ഏജൻ്റായികായംകുളത്തെ പോലീസിലെ ചില ഉദ്യോഗസ്ഥന്മാർപ്രവർത്തിക്കുന്നതായുംഅവരാണ് രാത്രിയുടെ
അന്ത്യയാമങ്ങളിൽയൂത്ത് കോൺഗ്രസുകാരുടെ വീടുകളിൽ കയറി അക്രമംകാട്ടിയതെന്നുംഎം.പി. കുറ്റപ്പെടുത്തി
കായംകുളത്തെ രണ്ടായി വെട്ടി മുറിക്കുവാനുളളനീക്കത്തിനെതിരെയുള്ള സമരത്തിൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . പോലീസിൻ്റെ അഴിഞ്ഞാട്ടം മുഖ്യമന്ത്രിയുടെ അറിവോടയാണോയെന്ന് വ്യക്തമാക്കണം . പോലീസ് അക്രമക്കിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മി കികൾ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് ബി.ബാബുപ്രസാദ് കെ.പി.സി.സി ജനറൽ സെകട്ടിമാരായ കെ.പി.ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ, രാഷ്ട്രീയ കാര്യസമിതിയംഗം ജോൺസൺ എബ്രഹാം, സൗത്ത് ബ്ലോക്ക് പ്രസിഡൻ്റ് ചിറപ്പുറത്ത് മുരളി, കെ.പി.സി.സി സെക്രട്ടറിമാരായ എൻ. രവി, ഇ. സമീർ, കറ്റാനം ഷാജി, എ.ത്രിവിക്രമൻതമ്പി, യു. മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് എം.പി. പ്രവീൺ ഡി.സി.സി ഭാരവാഹികളായ എ.ജെ. ഷാജഹാൻ, എ.പി.ഷാജഹാൻ, എസ്. രാജേന്ദ്രൻ, ശ്രീജിത് പത്തിയൂർ, അവിനാശ്ഗംഗൻ ,രാജൻ ചെങ്കിളിൽ, ജോൺ കെ. മാത്യൂ, സി.എ. സാദിഖ്, എം.വിജയമോഹൻ,എ.എം. കബീർ, ജി.ബൈജു,ബിധു രാഘവൻ, അരിതാബാബു, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.