മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
പുലർച്ചെ 3.30ഓടെ ആശുപത്രിയിലെ വാർഡിൽ ഡോക്ടർ ഷിഫ്റ്റിലിരിക്കെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് രോഗി ആശുപത്രിയിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു.
മുഖത്ത് മുറിവുകളും കൈകളിൽ രക്തസ്രാവവും ഉണ്ടായിരുന്ന രോഗിയെ ഇഎൻടി വിഭാഗത്തിലേക്ക് അയച്ചിരുന്നുl. പോലീസ് പ്രതികൾക്കായ് തിരച്ചിൽ ആരംഭിച്ചു.ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ രോഗി – ഡോക്ടർ സംവിധാനം തകരാറിലാകും. ചികിൽസക്രമത്തെ തന്നെ ബാധിക്കും.