പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ് റവന്യൂഭൂമി കയറിയിട്ടുണ്ടെന്ന് ആവർത്തിച്ച് വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ്. അനധികൃത മായി വാണിജ്യ ആവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ നിന്ന് ലഭിച്ച വാടക സർക്കാർ കണ്ടുകെട്ടണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നില്‍ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ഓട നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രദേശത്ത് ഹര്‍ത്താല്‍ അടക്കം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *