മുന്‍വിരോധത്താല്‍ യുവാവിനെ ബൈക്കിലെത്തി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കുരീപ്പുഴ, ആലുവിളകിഴക്കതില്‍ രാധാകൃഷ്ണന് മകന് കാല എന്ന വിഷ്ണു(31) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. കുരീപ്പുഴ സ്വദേശിയായ വിഷ്ണു സോമന് എന്നയാളെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന മുന്‍ വിരോധം നിമിത്തം ചൊവാഴ്ച വൈകിട്ട് 7.00 മണിയോടെ കുരീപ്പുഴ, നദിയാ ജംഗ്ഷനിലുള്ള കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന വിഷ്ണു സോമന്റെ സമീപത്തേക്ക് വാളുമായെത്തി, ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിഷ്ണു സോമന്റെ ദേഹത്തും തോളിലും വിരലുകളിലും പരിക്കേറ്റു. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അഞ്ചാലൂംമൂട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചാര്‍ജുള്ള ഇന്‍സ്പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ രജീഷ്, പ്രതീപ്കുമാര്, എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ രാജഗോപാല്‍, സനോജ്, ശിവകുമാര്‍, സിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.
Related News
“കടൽ മണൽ ഖനനത്തിനെതിരേ:തീരദേശ ഹർത്താൽ ആരംഭിച്ചു”
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത് ഈ നടപടി സർക്കാർ വിരുദ്ധം.
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്. തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം…
നൂറ് കണക്കിന് ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കി നിൽക്കെ ബീനമോൾ യാത്രയായി.
ഒരു ജീവനക്കാരി എന്നതിലുപരി നാടിൻ്റെ പുത്രിയായിരുന്നു വിട്ടു പിരിഞ്ഞത്. അവിടെ എത്തിച്ചേർന്ന നൂറുകണക്കിന് ജനങ്ങളുടെ ദുഃഖം ബീനമോൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവർ നൽകിയ സ്നേഹത്തെയാണ് ഓർമ്മിപ്പിക്കുന്നത്. 49…
