പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ മുകുന്ദപുരം കളീലില്‍ കോളനിയില്‍ നിന്നും ചവറ, മടപ്പള്ളി, കുന്നത്ത് വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന രാജേന്ദ്രന്‍ മകന്‍ ഗോപീകൃഷ്ണന്‍(22) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡനവിവരം പുറത്ത് അറിയിച്ചാല്‍ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്യ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.