ചൂണ്ടയിടുന്നതിനിടയില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മേക്കോണ്‍, അഞ്ചുവിളപ്പുറം, ലക്ഷ്മി വിലാസത്തില്‍ മുരുകന്‍ മകന്‍ മുജിത്ത്ലാല്‍(28), ടി.കെ.എം, ഐശ്വര്യനഗര്‍, ലക്ഷ്മി വിലാസത്തില്‍ ഗോപി മകന്‍ ഗോപു(30), പേരൂര്‍, പണ്ടാരക്കുളം, രഞ്ജിത്ത് ഭവനില്‍ രമണന്‍ മകന്‍ വിഷ്ണു(28) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. തഴുത്തല പേരയം തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ സജി(40) യെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ടോടെ പുന്തലത്താഴത്തുള്ള ബാറിന് പുറക് വശം സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടാന്‍ എത്തിയതാണ് സജി. അവിടേക്ക് എത്തിയ പ്രതികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ഈ വിരോധത്തില്‍ പ്രതികള്‍ ആയുധങ്ങളുമായി ബൈക്കില്‍ പിന്നാലെ എത്തി സജിയേയും സുഹൃത്തുക്കളേയും തടഞ്ഞ് നിര്‍ത്തി ചീത്തവിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയും കുത്തി പരിക്കല്‍പ്പിക്കുകയുമായിരുന്നു. സജിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ഇരവിപുരം പോലീസ് പ്രതികളെ ഉടന്‍ പിടികൂടുകയായിരുന്നു. ഇവര്‍ എല്ലാം തന്നെ നിരവധി കേസുകളില്‍ പ്രതികളാണ്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഉമേഷ്, അജിത്ത് സി.പി.ഒ മാരായ മനോജ്, രാജേഷ്, സുമേഷ്, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.