മൂത്രപ്പുരതർക്കം; ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം

ശാസ്താംകോട്ട:  ഹയർ സെക്കൻഡറി സ്കൂളിൽ  കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ് തട്ടും വിധം മൂത്രപ്പുരക്ക് ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ കല്ലിട്ടത്. നേരത്തേ ഈ പദ്ധതി ആലോചിച്ചപ്പോൾ തന്നെ പി ടി എ യും  അധ്യാപകരും എതിർത്തിരുന്നു. എന്നാൽ അത് മറികടന്നാണ് ഇന്നലെ അപ്രതീക്ഷിതമായി കല്ലിട്ടിലും വാനം എടുപ്പും നടന്നത്. ആക്ഷേപം ഉയർന്നതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്  യൂത്ത് കോൺഗ്രസ് നേതാവ് ദിനേശ് ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം നിർമ്മാണം തടഞ്ഞു.

നേതാക്കളുടെ പബ്ലിസിറ്റിക്കായാണ് കവാടത്തിനരികിൽ മൂത്രപ്പുര സ്ഥാപിക്കുന്നതെന്നും ഇത അനുവദിക്കില്ലെന്നും തുണ്ടിൽ നൗഷാദ് ആരോപിച്ചു. തലമുറകളുടെ പാരമ്പര്യമുള്ള സ്കൂളിൻ്റെ കവാടത്തിൽ ഇതനുവദിക്കാനാവില്ല അനുയോജ്യമായ ഏറെ സ്ഥലം ഇതേ വളപ്പിലുണ്ട്. പൊതുജനത്തിനു കൂടി ഇതുപയോഗിക്കാൻ അനുമതി നൽകുന്നത് സ്കൂൾ സുരക്ഷയെ ബാധിക്കും അത് ചട്ടവിരുദ്ധമാണ്. മൂത്രപ്പുരക്ക് കണ്ടു വച്ച സ്ഥലത്തിന് ചേർന്നാണ് കുഴൽ കിണറുള്ളത്.

നിർമ്മാണത്തിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *