തിരുവനന്തപുരം : സംസ്ഥാന ത്തെ പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. നലിവീലുള്ള സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍. കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥരുടെ നിലപാട്.ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേര് മുന്നോട്ട്‌വയ്ക്കാതെ ധനവകുപ്പ്
അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നല്‍കാന്‍ നീക്കം. ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ നിയമിച്ചേക്കും. കെ.ആര്‍.ജ്യോതിലാല്‍, ഡോ.എ.ജയതിലക് എന്നിവരും പരിഗണനയിലുണ്ട്.