തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും ഉപക്ഷേത്രമായ നെല്ലുവിള ദേവി ക്ഷേത്രത്തിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴ നെല്ലുവിള ശ്രീദേവി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം,ഇന്ന് വെളുപ്പിന് 4 മണിയോടെ സംഭവം നടന്നത്. ആക്രമികളെ കണ്ടെത്താനായില്ല. അയ്യൻകോയിക്കൻ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് മാറി നിലകൊള്ളുന്ന മാടസ്വാമി വിഗ്രഹത്തിനും കേടുപാടു സംഭവിച്ചു. തൊട്ടടുത്ത ദേവീ ക്ഷേത്രത്തിലെ ഉപദൈവപ്രതിഷ്ഠകളും തകർത്തു. തിടപ്പള്ളിയുടെ ജനലുകൾ അടിച്ചു തകർത്തു. നാട്ടിൽ സമാധാന ജീവിതം ഇല്ലാതാക്കാൻ ആരോ ബോധപൂർവ്വം ശ്രമിക്കുന്ന നടപടിയിൽ അമ്പല കമ്മിറ്റി പ്രതിഷേധിച്ചു. വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിലുമാണ്. അഞ്ചാലുംമൂട് പോലീസ് സ്ഥലത്ത് മേൽ നടപടികൾ സ്വീകരിച്ചു .തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ക്ഷേത്രമായതിനാൽ ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി മാതൃകപരാമായി ശിക്ഷിണമെന്ന് ഭക്തർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *