തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു
ഡോക്ടർമാരെയും രോഗികളെയും ആക്രമിക്കുന്ന തരത്തിലേക്ക് നായ്ക്കൾ പെരുകി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അടുത്തിടെ വലിയ ഭീതി പരത്തിയിരുന്നു
ഇതിനിടെ വായിൽ നിന്ന് ഉമിനീർ ഒഴുകി അവശനിലയിലായ നായ്ക്കൾ ചത്തുപോകുകയും ചെയ്തു
ചത്തുപോയ നായ്ക്കളെ കൊല്ലത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച് പേവിഷ ബാധയില്ലെന്ന് സ്ഥിരീകരിച്ചു
80 ഓളം നായ്ക്കൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കാസസ്സിൽ വിഹാരം നടത്തുന്നുണ്ട്
ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരുടെയ്യം ഡോഗ് ക്യാച്ചർമാരുടെയും ടീം പാരിപ്പള്ളിയിലെത്തി നായ്ക്കളെ പിടിച്ചു പേവിഷ പ്രതിരോധകുത്തിവയ്പ്പിനു വിധേയമാക്കി
അവശനിലയിലായിരുന്ന
നായ്ക്കളെ പ്രത്യേക പരിശോധനക്ക് വിധേയമാക്കിയതോടെ
കനൈൻ ഡിസ്റ്റം പർ
എന്ന വൈറസ് രോഗം മൂലമാണ് നായ്ക്കൾ ചത്തുപോകുന്നതെന്ന് കണ്ടെത്തി
നായ്ക്കളുടെ കണ്ണിൽ നിന്നും സ്രവങ്ങളെടുത്തുള്ള പരിശോധന നടത്തിയാണ്
രോഗം സ്ഥിരീകരിച്ചത്
ഫലപ്രദമായ ചികിത്സയില്ലാത്ത രോഗമാണ് ഡിസ്റ്റം പർ
ചീഫ് വെറ്ററിനറി ഓഫീസർഡോ.ഡി. ഷൈൻകുമാർ
ജില്ലാ എപ്പിഡെമിയോളജിസ്റ്റ്’
ഡോ. ആർ ഗീതാറാണി
ഡോ.എസ്.ഷീജ
ഡോ ആര്യ സുലോചനൻ
എസ്.പി സി.എ ഇൻസ്പക്ടർ റിജു
നിഹാസ്
ഷിബു
പ്രകാശ്
അജിത് മുരളി
എന്നിവർ അടങ്ങുന്ന
വെറ്ററിനറി ടീമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്