ന്യൂഡൽഹി : ലോക്സഭയിലെ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കി. ഈ മാസം 26 ന് ലോക്സഭയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോംടേം സ്പീക്കറാണ്. സകല മാധ്യമങ്ങളും എഴുതി കൊടിക്കുന്നിൽ സുരേഷാകുമെന്ന്. കടുംവെട്ടുവെട്ടി രാഷ്ട്രപതി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി ജെഡി യിൽ നിന്നും ബി ജെ പി യിലെത്തിയ ഭർതൃഹരി മെഹ്താബ് എഴാം തവണയാണ് എം.പി ആകുന്നത്. ബിഹാറിലെ കട്ടക്കാണ് ഇപ്പോഴും എം.പിയായി തിരഞ്ഞെടുത്തത്. എട്ടുതവണ എം.പിയായിരുന്നു കൊടിക്കുന്നിൽ സുരേഷ്.
കോൺഗ്രസിലെ പല നേതാക്കളും വിമർശനവുമായി രംഗത്തുവന്നെങ്കിലും അതെല്ലാം മഴവെള്ളമായി ഒലിച്ചു പോയി.