സിനിമാ മേഖലയിലെ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഇന്ന് മലയാളിയും മലയാള സിനിമയിലെ ചിലരും ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ കാര്യമായി കാണുന്നു. ചില മാധ്യമങ്ങൾ അതിൻ്റെ റൂട്ട് ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത് മറ്റൊരു സംഭവം ഉടൻ വരാതിരുന്നാൽ ചർച്ചകൾ കുറച്ചുകൂടി കത്തിക്കാനും കഴിയും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം പ്രസിദ്ധീകരിക്കാനായി എടുത്ത സമയവും അതിൻ്റെ ഭാഗമായി ചിലർ കോടതിയിൽ നടത്തിയ കാര്യങ്ങളും ഒക്കെ ഈ റിപ്പോർട്ട് ഒരിക്കലും പുറത്തുവരില്ല എന്നുവരെയെത്തിയെങ്കിലും ഹൈക്കോടതി അത് പുറത്തുവിടാൻ അനുമതി നൽകി.
എന്നാൽ പുറത്തുവിട്ടപ്പോൾ ഞെട്ടിക്കുന്ന ഭാഗങ്ങളാണ് റിപ്പോർട്ടിലുള്ളത് . മലയാള സിനിമ ആരംഭിച്ച നാൾ മുതൽ ഇതൊക്കെയുണ്ട് എന്നത് ആരും മറച്ചുവച്ചിട്ടു കാര്യമില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ പീഡനം വളരെയധികം കൂടി എന്നു മാത്രം. എന്തിനും തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം സിനിമയിൽ ഉണ്ടെന്നത് വാസ്തവമാണ്. എന്നാൽ വളരെ ചെറിയ ശതമാനം അത്തരം രീതികളെ ഇഷ്ടപ്പെടാത്തവരും. എന്നാൽ അവർക്കും കീഴടങ്ങേണ്ടി വരുന്നു എന്നതാണ് ഇവിടുത്തെ വിഷയമായി വന്നത്. wcc ഈ കാര്യത്തിൽ എടുത്ത നിലപാടാണ് പ്രശ്നങ്ങൾക്ക് തുടക്കം. പശ്ചിമ ബംഗാളിലെ ഡോക്ടറുടെ ബലാൽസംഗം ഇന്ന് ചർച്ച ചെയ്യപ്പെടുകയും രാജ്യവ്യാപക പ്രക്ഷോഭമാകുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഈ പീഡനവും വിഷയമാക്കി എടുക്കാൻ പൊതു സമൂഹവുംwcc യും തയ്യാറാകണം.അതോടെ സിനിമയുടെ വഴികളിൽ മറ്റൊരു തുരുത്ത് രൂപപ്പെടുത്താനാകും എന്നതാണ് ഇതിലൂടെ ചെയ്യാൻ കഴിയുന്നത്. ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് നടപടിക്ക് തുനിഞ്ഞാൽ അത് എങ്ങുമെത്താതെ പോകും എന്നതും തിരിച്ചറിയണം.ആ വലിയ നടനാര് നടി ആര് എന്ന ചോദ്യം പലരിലേക്ക് വിരൽ ചൂണ്ടി കൊണ്ടിരുന്നാൽ എന്താ സംഭവിക്കുന്നത് എന്നത് തിരിച്ചറിയുക?