ലൈസൻസ് അനുവദിച്ച കോർപ്പറേഷൻ നടപടിക്ക് എതിരെ ധർണ്ണ നടത്തും.

കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപ്പന്ന വിപണ യാർഡിന് അനധികൃതമായി ലൈസൻസ് അനുവദിച്ച കോർപ്പറേഷൻ നടപടിക്കെതിരെ ആഗസ്റ്റ് 23 ന് വെള്ളി രാവിലെ 10 ന് കോർപ്പറേഷൻ തൃക്കടവൂർ സോണൽ ആഫീസിലേക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തും വിവിധ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞ കുറെ മാസങ്ങളായി പരിസരവാസികൾ സമരത്തിലാണ് . ഇത് മനസ്സിലാക്കാതെയാണ് കോർപ്പറേഷൻ അധികാരികൾ ലൈസൻസ് നൽകിയതെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *