പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചികുത്താന്‍ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും സിനിമ മേഖല സ്ത്രീയുടെ കണ്ണുനീരിന്‍റെ നനവ് പടരുന്ന സ്ത്രീ വിരുദ്ധതയുടെ ഇടമാകാതിരിക്കാനുള്ള ജാഗ്രതയും നടപടിയുമാണ് വേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി .ബിനോയ് വിശ്വം ആഭിപ്രായപ്പെട്ടു.ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന വനിതാ പഠന ക്യാമ്പ് “കരുത്ത്” വാഗമണ്‍ ബീനാമോള്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. കേരളത്തിന്‍റെ സാംസ്കാരിക മുഖത്തിന് പോറലേല്‍പ്പിക്കുന്നതൊന്നും അംഗീകരിക്കുവാന്‍ കഴിയില്ല , ബൌധിക നിലവാരത്തില്‍ ഉന്നത മൂല്യം സൂക്ഷിക്കുന്ന സിനിമ മേഖലയില്‍ സമീപകാലത്തുണ്ടായ വിഷയങ്ങള്‍ കേരള സമൂഹം വളരെ വേദനയോടെയാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നവംബറിലേക്ക് പോകാതെ എല്ലാവരുമായും ആശയ വിനിമയം പൂര്‍ത്തിയാക്കി പ്രശ്നങ്ങളില്‍ ക്രിയാത്മകമായി തന്നെ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ജോയിന്‍റ് കൌണ്‍സില്‍ വനിതാ കമ്മറ്റി പ്രസിഡന്‍റ് വി.വി .ഹാപ്പി അദ്ധ്യക്ഷത വഹിച്ചു. വൈക്കം എം.എല്‍.എ .സി കെ ആശ, ജോയിന്‍റ് കൌണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, ജനറല്‍സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, വൈസ് ചെയര്‍പേഴ്സണ്‍ എം.എസ്.സുഗൈതകുമാരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിന്ദുരാജന്‍,എസ്.പി.സുമോദ്, ഡി.ബിനില്‍,എന്‍. കൃഷ്ണകുമാര്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.കൃഷ്ണകുമാരി സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി എന്‍.എന്‍,പ്രജിത, ജോയിന്‍റ് കൌണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറി.പി.എന്‍ ജയപ്രകാശ്, ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍ ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയത-ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ജോയിന്‍റ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും, ജോയിന്‍റ് കൌണ്‍സില്‍ -സംഘടനയും ഭാവിയും എന്ന വിഷയത്തില്‍ ജോയിന്‍റ് കൌണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും സാമൂഹ്യ മാധ്യമങ്ങളിലെ സര്‍ഗ്ഗാത്മഗതയെ സംബന്ധിച്ച് ജിതേഷ് കണ്ണപുരവും , താളത്തില്‍ മുന്നോട്ട് എന്ന വിഷയത്തില്‍ കേരള ഫോക്കലോര്‍ അക്കാദമി അംഗമായ അഡ്വ.സുരേഷ് സോമയും ക്ലാസ്സുകള്‍ നയിച്ചു.