ഇന്ന് മഹാറാലിയോടെ സി.പി ഐ പാർട്ടി കോൺഗ്രസ് തുടക്കമാകും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എല്ലാം എത്തിച്ചേർന്നു.

ചണ്ഡീഗഢ്:ഇന്നുമുതൽ ആരംഭിക്കുകയാണ് സി പി ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ ചണ്ഡീഗഡിൽ എത്തിച്ചേർന്നു. ഇന്ന് വൻ റാലി നടക്കും റാലിയിൽ പങ്കെടുക്കേണ്ട സഖാക്കൾ എത്തി തുടങ്ങി. കഴിഞ്ഞ ആറു മാസമായി കൃത്യമായി സംഘടാക സമിതിയുടെ പ്രവർത്തനമാണ് പാർട്ടി കോൺഗ്രസ് വിജയത്തിലെത്തിക്കുക.രാവിലെ 11ന് ജഗത്‌പുര ബൈപാസ് റോഡിൽ പഞ്ചാബ് മണ്ഡി ബോർഡ് മൈതാനത്താണ് റാലി നടക്കുന്നത്. പൊതു സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. അമർജിത് കൗർ, ബന്ത് സിങ് ബ്രാർ, സംഘാടകസമിതി ചെയർമാനും പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററമായ സ്വരാജ്ബീർ സിങ് ഉൾപ്പെടെ നേതാക്കൾ പ്രസംഗിക്കും.തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളനo(സുധാകർ റെഡ്ഡി നഗർ (കിസാൻ ഭവൻ)നടക്കും സമ്മേളനത്തെ  സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎൽ – ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാ ങ്കർ ഭട്ടാചാര്യ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് നേതാക്കൾ ആവാദ്യം ചെയ്യും. സംസ്ഥാനങ്ങളിൽ നിന്നുമായി 800ലധികം പ്രതിനിധികളും വിവിധ രാജ്യ ങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

25ന് പുതിയ ദേശീയ കൗൺസിലിനെയും,സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്,  തിരഞ്ഞെടുക്കും.കൗൺസിൽ യോഗം ചേർന്ന് ജനറൽ സെക്രട്ടറിയേയും തിരഞ്ഞെടുക്കും.