കൊച്ചു മകൻ്റെ മരണം മുത്തശ്ശിക്ക് താങ്ങാനായില്ല. കുഴഞ്ഞുവീണു മരിച്ചു.

തിരൂർ: മലപ്പുറത്ത് ഒമ്പതു വയസുകാരൻ്റെ മരണത്തിൽ വേദനിച്ച് മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു.വൈലത്തൂൽചെലവിൽ സ്വദേശി ആസ്യ(51) ആണ് മരണപ്പെട്ടത്.ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി വ്യാഴാഴിച്ച വൈകിട്ടാണ് കുട്ടി മരണപ്പെട്ടത്. റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ വ്യാഴാഴ്‌ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.

റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ.

വൈകീട്ട് പള്ളിയിൽ നിസ്‌കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉടനെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അസ്മ ഐവ. മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ചെലവിൽ  ജുമാ മസ്‌ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *