തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട് ഓഫീസർ പുറത്തുനിന്ന് ഭരണാനുകൂല സംഘടനകൾ സമരത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കിട്ടേണ്ട തസ്തികയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരെ നിയമിച്ചതിനെതിരെ സിപിഎം അനുകൂല സർവീസ് സംഘടനകൾ സമരത്തിൽ. സി.പി ഐ അനുകൂല സർവീസ് സംഘടനയും സമരത്തിലേക്ക് .കെ.എ എസ് വന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ചില തസ്തികകൾ നഷ്ടമായി. അത് നികത്തലാണ് വിദ്യാഭ്യാസ വകുപ്പിലേക്ക് കടന്നുകയറ്റമെന്ന് സംഘടന നേതാക്കൾ പറയുന്നത്.സമഗ്ര ശിക്ഷാ കേരളയിലെ അക്കൗണ്ട് ആഫീസർ തസ്തികയിലേക്ക് സെക്രട്ടറിയേറ്റിൽ നിന്നും ഇറക്കുമതി ചെയ്തു നിയമിക്കുന്നതിനെതിരെ ഉച്ചയ്ക്കും സമരമാണ് . പോസ്റ്റിംഗ് കിട്ടി ജോലിയിൽ പ്രവേശിക്കാൻ വരുന്നവർക്ക് നേരേയും പ്രതിഷേധം തുടരുകയാണ്.കേരളത്തിലെ ഒട്ടുമിക്ക വകുപ്പിലും സെക്രട്ടറിയേറ്റ് ജീവനക്കാരാണ് പ്രധാന തസ്തികയിൽ ഇപ്പോഴും നിലനിൽക്കുന്നത്. ഒരു വകുപ്പിലേക്ക് ഒരാളിനെ നിയമിക്കുക ഡെപ്യൂട്ടേഷനിൽ അല്ല എന്നതാണ് സത്യം ഒരാളിനെ നിയമിക്കുക വഴി പ്രമോഷൻ സാധ്യമാകും. സെക്രട്ടറിയേറ്റിൽ അല്ലാതെ എവിടെങ്കിലും ഇതു നടക്കുമോ എന്നും നേതാക്കൾ ചോദിക്കുന്നുണ്ട്.ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോൾ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആവശ്യം കുറഞ്ഞുവരുമെന്നും എല്ലാം താഴെ തട്ടിലേക്ക് വരുമെന്നും ഒക്കെ കരുതിയെങ്കിലും. ഇപ്പോഴും എല്ലാം സെക്രട്ടറിയേറ്റിലേക്ക് തന്നെ പോകേണ്ട അവസ്ഥയാണ്. 20മന്ത്രിമാരും വകുപ്പുകളും ഇപ്പോഴും സെക്രട്ടറിയേറ്റ് കാവാടത്തിൽ ഒതുങ്ങി കൂടുന്നു എന്നും അക്ഷേപം പറയുന്നവരും ഉണ്ട്. സെക്രട്ടറിയേറ്റിൽ ഇത്രയും പോസ്റ്റിൻ്റെ ആവശ്യകതയുണ്ടോ എന്നു ചോദിക്കുന്നവരും ഉണ്ട്. വ്യക്തമായ അന്വേഷണം നടത്തിയാൽ നാൽപ്പതു ശതമാനം തസ്തികകളും അധികപറ്റാണെന്ന് സെക്രട്ടറിയേറ്റിലെ തന്നെ ഒരു ജീവനക്കാരൻ പറഞ്ഞത്.
Related News
ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം: ബിനോയ് വിശ്വം.
ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ…
സംവിധായകൻ മോഹൻ ഓർമ്മയായി.
സംവിധായകൻ മോഹൻ ഓർമ്മയായി. മനോഹരമായ കാവ്യഗീതികളാൽ സമ്പന്നമായിരുന്നു മോഹൻ ചിത്രങ്ങൾ. അവയിൽ ഒരു ക്ലാസ്സിക് ഗാനത്തിന്റെ പിറവിയെ കുറിച്ച്… ഹിമശൈല സൈകത ഭൂമിയിൽ.. പല്ലവി കൊള്ളാം: “ഹിമശൈല…
ഇടത് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം.
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകതയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടുപോകേണ്ടതുണ്ടോ? സി.പി ഐയുടെ ഭട്ടിൽഡാ പാർട്ടി കോൺഗ്രസിൻ എടുത്ത തീരുമാനമാണ് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക. കോൺഗ്രസുമായി…