ഉപരാഷ്ട്രപതിജഗദീപ് ധൻകർ രാജിവെച്ചു.

ന്യൂഡെൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു.
രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി.


ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ .അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ ഇക്കാര്യം അറിയിച്ചത്. 2022 മുതൽ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ അദ്ദേഹം, രാജ്യസഭാ ചെയർമാനായി മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.ജൂലൈ 7ന് കേരളത്തിലെത്തിയ അദ്ദേഹം കുടുംബത്തോടൊപ്പെം ഗുരുവായർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.