വാട്ടര്‍ പമ്പ് മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിലായി. പട്ടത്താനം, വേപ്പാലുംമൂട്, തട്ടാപ്പറമ്പില്‍ സൈനുദ്ദീന്‍ മകന് നുജും (51) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ പട്ടത്താനം ഭാവന നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്‍ സമദിന്റെ വീട്ടിലെ കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പമ്പ് പ്രതി മോഷണം ചെയ്ത് കടന്ന് കളയുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷബ്ന അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
മൂത്രപ്പുരതർക്കം; ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം
ശാസ്താംകോട്ട: ഹയർ സെക്കൻഡറി സ്കൂളിൽ കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ്…
വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ എന്നാൽ അത് ശ്രദ്ധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സർക്കാർ എന്താണ് ചെയ്യുന്നത്?…
“ഉയർന്ന തിരമാല ജാഗ്രത നിർദേശം”
കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ (29.07.2024) രാത്രി 11.30…
