മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്പര്യങ്ങൾ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.

ചണ്ഡീഗഢ്:മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്പര്യങ്ങൾ മാത്രമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതോടെ ആർ എസ് എസിന്റെ ആക്രമണോത്സുകത വർധിച്ചു.തൊഴിലാളിവർഗത്തിൻ്റെ ചരിത്രപ്രധാനമായ രാജ്യവ്യാപക പണിമുടക്കുകൾ, വൻ കർഷക പ്രക്ഷോഭങ്ങൾ, വർഗീയ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ ഇന്ത്യൻ ജനാധിപത്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായി ഇടതുപക്ഷം എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പാർട്ടി കോൺഗ്രസിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സംരക്ഷിക്കുവാൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ രാജ്യത്ത് ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ കേന്ദ്ര സർക്കാർ സമസ്ത മേഖലയിലെയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളായിരിക്കും സിപിഐ 25-ാം പാർട്ടി കോൺഗ്രസിൽ ഉണ്ടാവുകയെന്ന് ജനറൽ സെക്രട്ടറി ഡി രാജ.

കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും മതേതര ജനാധിപത്യ പാർട്ടികളെയും കൂട്ടിയോജിപ്പിക്കുന്നതിനും ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ട പാത രൂപീകരിക്കുമെന്നും  1978ൽ ഭട്ടിൻഡയിൽ ചേർന്ന സിപിഐയുടെയും ജലന്ധറിൽ ചേർന്ന സിപിഐ(എം)ന്റെയും പാർട്ടി കോൺഗ്രസുകളിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തിനായുള്ള തീരുമാനമുണ്ടായത്. മുതലാളിത്തതിന്റെയും ഇപ്പോൾ ബിജെപി ആർഎസ്എസ് ഫാസിസ്റ്റ് ഭരണത്തിന്റെയും കെടുതികൾക്കതിരായ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോജിപ്പ് നിർണായകമായി.

എല്ലാ കമ്മ്യൂണിസ്റ്റ പാർട്ടികളുടെയും തത്വാധിഷ്ഠിതമായ ഏകീകരണവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയാകെ ഐക്യവും അനിവാര്യമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ചണ്ഡിഗഡിൽ സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.