കണ്ണൂര്‍: രക്തസാക്തസാക്ഷികളുടെ നാടായ കൂത്തുപറമ്പില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പോലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Related News
ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.
പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം…
വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാമ്പ്,കൊല്ലo കുളക്കടയിൽ.
കൊട്ടാരക്കര: കൊട്ടാരക്കര താഴത്തു കുളക്കട സി. കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ജൂലൈ 6,7 തീയതികളിൽ നടക്കുന്ന വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ…
“പടക്ക കടയിൽ തീപിടിച്ചു:ഒരാളുടെ നില ഗുരുതരം”
തിരുവനന്തപുരം :പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
