ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർമുക്കിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ വാതിൽ തള്ളിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ നെടുംകളിയിൽ ടെറൻസ് മകൻ പ്രിൻസ്(19), പള്ളിത്തോട്ടം ഗലീലിയോ നഗറിൽ സലീം മകൻ സക്കീർ(30) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഈ മാസം ആറാം തീയതി രാത്രിയോടെ ബൈക്കിലെത്തിയ പ്രതികൾ കടയുടെ വാതിൽ തള്ളിത്തുറന്ന് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജേഷ്, സിപിഒ മാരായ അനീഷ്, സുമേഷ്, എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.
Related News
‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’ വയനാടിന് പാട്ടിൻ്റെ സാന്ത്വനം.
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിൻ്റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാട്ടും. ‘ചുരം നടന്ന് വന്നിടാം കരൾ പകുത്തു തന്നിടാം ഉള്ളുപൊട്ടിയെങ്കിലും ഉലകമുണ്ട് കൂട്ടിനായ്…’ എന്ന് തുടങ്ങുന്ന പാട്ട്…
നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം:നെല്ല് സംഭരണത്തിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ…
“മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം”
തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി – ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന്…
