കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ കുന്നേൽ പഠിയിട്ടതിൽ ഹരികുമാറിന്റെ അടച്ചിട്ട വീട് കുത്തി തുറന്നാണ് പണം അപഹരിച്ചത്. ഹരികുമാറും കുടുംബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷണസംഘം അകത്ത് കയറിയത്. അലമാരകൾ കുത്തി തുറന്ന നിലയിലും കാണപ്പെട്ടു. അടുത്ത ഇടയായി കായംകുളത്തിന്റെ പരിസരപ്രദേശങ്ങളായരാമപുരം, പത്തിയൂർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാല പെട്രോളിങ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പകൽ സമയങ്ങളിൽ പൂട്ടിയിട്ട വീടുകൾ നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തുന്നതെന്ന് സൂചന.
Related News
‘ഞാന്‍ കര്ണ്ണന്’
കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്ണ്ണന്’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.…
“വള്ളം മറിഞ്ഞു ഒരാളെ കാണാതായി”
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
തിരുവനന്തപുരം വിമാനത്താവളം യൂസർഫീ നിരക്കു വർദ്ധന പിൻവലിക്കണം – ഡോ. ശശിതരൂർ.
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി ആവശ്യപ്പെട്ടു.…