യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂര്‍ പുലിയൂര്‍വഞ്ചി കുന്നേമുക്കില്‍ പുത്തന്‍പുരയില്‍ അബ്ദുള്‍ ലത്തീഫ് മകന് അല്അമീന്(19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശികളായ രണ്ട് യുവാക്കളെയാണ് അല്അമീന് അടക്കമുള്ള പ്രതികള്‍ 26.06.2024 രാത്രി 9 മണിയോടെ തൊടിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്ത് വെച്ച് ആക്രമിക്കുകയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തത്. പ്രതികള്‍ ലഹരി മരുന്ന് വിതരണം ചെയ്തത് യുവാക്കള്‍ ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ നാല് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. പ്രതിയായ അല്‍അമീനെ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളെയും പിടികൂടിയിട്ടുണ്ട്. ഇവരുടെ സംഘത്തിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, ഷാജിമോന്‍ എ.എസ്.ഐ വേണുഗോപാല്‍ എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടകൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Related News
“നിര്യാതനായി”
പുത്തൻത്തുറ ഗവ സ്കൂളിലെ സംഗീത അധ്യാപകനും സംഗീതഞ്ജനുമായിരുന്ന കൊല്ലം മോഹൻ കുമാർ നിര്യാതനായി. ഭാര്യ: ഉഷ ടീച്ചർ (മുൻ പ്രിൻസിപ്പൽ അഞ്ചാലുംമൂട് എച്ച് എസ് എസ് )…
“ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത”
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും.…
തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ – പന്ന്യൻ രവീന്ദ്രൻ.
തിരുവനന്തപുരം: ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്നിച്ച് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന…
