ന്യൂദില്ലി:ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി.ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിലവിൽമുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് മുൻതൂക്കമുണ്ടെന്നാണ് സൂചന. തരൂരിന് കേന്ദ്രസർക്കാർ ഒരു ഉയർന്ന പദവി നൽകുമെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.ബിജെപിയുടെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമാണ് രാജിയെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വാദിക്കുന്നു. ശശി തരൂരിനെ കോൺഗ്രസിൽ നിന്നും പൂർണമായും അകറ്റുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ പോലും സുപരിചിതനായ തരൂരിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും കണക്കുകൂട്ടൽ.എന്നാൽ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ആയി മാറാൻ ശശി തരൂർ ആഗ്രഹിക്കുന്നുണ്ടോ എന്നതും അറിയേണ്ടതുണ്ട്.ബിജെ.പി ലക്ഷ്യമിടുന്നത് ഇന്ത്യ മുന്നണി എന്ന ആശയം ബലപ്പെടുത്തുന്ന സമയത്ത് കോൺഗ്രസിന് ഒരു ഷോക്ക് ചികിൽസ നൽകുകയും അതിലൂടെ ശശി തരൂരിനെ സ്വന്തം പാളത്തിൽ എത്തിക്കുകയെന്നതും അവരുടെ തന്ത്രങ്ങളിൽ തെളിയുക.ശശി തരൂർ വന്നാൽ തിരുവനന്തപുരം പിടിക്കാൻ കഴിയും എന്ന കണക്കുകൂട്ടലും ബിജെപി ക്കുണ്ട്. അത് എത്രമാത്രം ഫലം കാണും എന്നതും ശ്രദ്ധേയമാണ്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മൂന്നു പേരുകൾ പരിഗണനയിൽമുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,ശശിതരൂർ.
