സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്നും വാഗമണ്ണില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിത നേതൃത്വ ക്യാമ്പ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഉന്നതമായ സാംസ്‌കാരിക പാരമ്പര്യം പുലര്‍ത്തുന്ന മലയാളി സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത വിവരങ്ങളാണ് ഹേമ കമ്മീഷന്‍ പുറത്തു വിട്ടിരിക്കുന്നത്. പൊതു ജനത്തിന് മാതൃകയാകേണ്ട സിനിമ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അപചയം വളരെ വേദന ഉണ്ടാക്കുന്നതാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലവിലുള്ള ഒരു ജനാധിപത്യ രാജ്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് വളരെ ഞെട്ടലോടെയാണ് സമൂഹം കാണുന്നത്. ഇരകളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. സ്ത്രീകള്‍ക്ക് ഭരണഘടനാപരമായി തൊഴിലിടങ്ങളില്‍ ലഭ്യമാകേണ്ട സംരക്ഷണം ഉറപ്പു വരുത്തുവാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എത്ര ഉന്നതനായാലും ഇതില്‍ വിട്ടുവീഴ്ച ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ക്യാമ്പ് ഡയറക്ടര്‍ എം.എസ് സുഗൈദ കുമാരിയും അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അജിനയും ആവശ്യപ്പെട്ടു.
ഇന്നലെ സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ പെണ്‍ യാത്രകള്‍ എന്ന വിഷയത്തിലെ ഓപ്പണ്‍ ഫോറം പ്രശസ്ത ട്രാവലോഗര്‍ രമ്യ.എസ്.ആനന്ദ് നയിച്ചു. കര്‍മ്മനിരതമായ നേതൃത്വം എന്ന വിഷയത്തില്‍ ഇളവൂര്‍ ശ്രീകുമാറും ക്ലാസ്സ് നയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വി.ഹാപ്പി അദ്ധ്യക്ഷയായ സമാപന യോഗം സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.എന്‍. പ്രജിത സ്വാഗതം പറഞ്ഞ യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, ട്രഷറര്‍ പി.എസ്.സന്തോഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ബിന്ദുരാജന്‍, എസ്.പി. സുമോദ്, എന്‍.കൃഷ്ണകുമാര്‍, ഡി.ബിനില്‍, വനിതാ കമ്മറ്റി ഭാരവാഹികളായ സന്ധ്യാരാജി, ഐ. സബീന, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആര്‍. സിന്ധു, വി.ജെ.മെര്‍ലി, യു.സിന്ധു, എസ്. കൃഷ്ണകുമാരി, ബീനാ ഭദ്രന്‍, ആര്‍. സരിത, എം.ജെ.ബെന്നിമോന്‍, എന്‍. അനില്‍, ഹുസൈന്‍ പതുവന, കെ.എസ്.രാഗേഷ്, കെ.വി.സാജന്‍, ജി.അഖില്‍, സോയാമോള്‍, എ.ഗിരിജ , വി.ശശികല , കോട്ടയം ജില്ലാ സെക്രട്ടറി പി എന്‍ ജയപ്രകാശ്, പ്രസിഡന്റ് എ.ഡി. അജീഷ് , ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍. ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.