സത്യം തിരിച്ചറിയുന്ന നാളുകൾ തിരിച്ചു വരുമെന്ന് ചിലർ വിശ്വസിച്ചിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യമായി .എന്നതിൽ അവരെല്ലാം സന്തോഷിക്കുന്നു. wcc യുടെ ഇടപെടലുകൾ കുറച്ചുകൂടി വ്യക്തമായതോടെ പലതും പുറത്തുവന്നു.ജസ്റ്റിസ്സ് ഹേമ കമ്മീഷൻ റിപ്പോൾട്ട് ഇപ്പോൾ കേരളം ചർച്ച ചെയ്യപ്പെടുകയാണ്. സകലരും അതിന് പുറകിലാണ് .മറ്റൊരു പ്രധാന പ്രശ്നം വരും വരെ ഇതൊക്കെ ആഘോഷമാക്കാൻ ചില മാധ്യമങ്ങളും ഇറങ്ങിയിട്ടുണ്ട്. വാർത്തകൾക്ക് പുതിയ ശൈലി രൂപപ്പെടുത്തി മലയാളികൾക്ക് പുതിയ വാർത്ത ശൈലി നൽകുകയാണ് ചില മാധ്യമങ്ങൾ.കേരളത്തിൽ സിനിമാക്കാർ മാത്രമാണോ ചൂഷണം ചെയ്യപ്പെടുന്നത് .വനിതകൾ എവിടെയൊക്കെ ജോലി ചെയ്യുന്നുവോ അവിടെയൊക്കെ ചൂഷണമുണ്ട്. സർക്കാർ മേഖലയിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന എത്രയോ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. പോലീസ് വകുപ്പിൽ ഉൾപ്പെടെ അതുണ്ടാകുന്നു. പുറത്തു പറയുവാൻ ആരും മിനക്കെടാറില്ല. കാരണം ജീവിതം തന്നെ ദുരന്തമായി മാറും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു. അതൊന്നും ആരും അറിയുന്നില്ല. അവിടെ ഒരു റിപ്പോർട്ടും ഉണ്ടാകുന്നില്ല. സിനിമ മേഖലയിൽ മാത്രമല്ലെന്നത് ഏവരും മനസ്സിലാക്കണം. സിനിമ മേഖലയിലെ പീഡനത്തിന് ഇരയായവർ ഉണ്ടാകാം. എന്നാൽ അതിൻ്റെ പേരിൽ ഒരു വ്യവസായത്തെ തകർക്കരുത്. ഇത് കൊണ്ട് ജീവിക്കുന്ന ആയിരങ്ങളുണ്ട്. മാസങ്ങളോളം ഇടപഴകി ജീവിക്കുന്നവരാണ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ. അഭിനയിക്കുക എന്നതുതന്നെ ശരിക്കും കാര്യങ്ങൾ ഉൾക്കൊണ്ട് മാത്രമെ അഭിനയിക്കാൻ കഴിയു. മറ്റ് രംഗങ്ങൾ പോലെയല്ല സിനിമ എന്നതും എല്ലാവരും മറന്നുപോകുന്നു. സ്ത്രീയും പുരുഷനും ഉണ്ടെങ്കിലെ ജീവിതമുള്ളു. അവരുടെ മനസ്സിൻ്റെ ഇടങ്ങൾ അവർക്ക് സന്തോഷം നൽകുന്നത് എവിടെ ആയാലും അവർ സന്തോഷിക്കുക തന്നെ ചെയ്യും. എന്നാൽ ആ സന്തോഷം വേണ്ട എന്ന് ആഗ്രഹിക്കുന്നവർ പുറത്തു നിന്നാൽ പോരെ? സിനിമയിൽ അധോലോക സംസ്കാരമുണ്ടെങ്കിൽ അതിന് കൂട്ടുനിന്നവരൊക്കെയാണ് ഇവിടെ ചിലരൊക്കെയും. ഇപ്പോൾ എല്ലാം തള്ളിപ്പറയുന്നവരും അതിൻ്റെ ഭാഗമായിരുന്നവരൊക്കെയാണ്. യാഥാർത്ഥ സത്യം തിരിച്ചറിയുമ്പോഴേക്കും നഷ്ടങ്ങളുടെ കണക്ക് മാത്രം മിച്ചമാകും. ഏതും അങ്ങനെയാണ് . സിനിമാ വ്യവസായത്തെ തകർക്കരുത്.മാധ്യമ വാർത്തകൾ നാളെ ഇവിടെ അപ്രത്യക്ഷമാക്കും. പിന്നീട് സിനിമ മേഖലയെ സംരക്ഷിക്കാൻ ഇവരാരും ഉണ്ടാകില്ല. പ്രതിഷേധങ്ങളും പ്രകടനങ്ങളും അവസാനിക്കും. തിരിച്ചറിവുകൾ ഉണ്ടാകട്ടെ. വിളിച്ചു പറയലുകൾ ആദ്യം എല്ലാവരും ഇഷ്ടപ്പെടും. പിന്നീട് വരുന്ന ഒരു വഴിയും ആരും നടന്നു പോകില്ല, പോകാൻ കഴിയില്ല………..?
Related News
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ്…
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം: മുഖ്യമന്ത്രി.
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത സ്റ്റേറ്റ്…
ഭരണാധികാരികൾ മാറണം അവർ അധികാരം വിട്ടൊഴിയുമ്പോൾ സാധാരണക്കാരനായി മാറണം.
ഇന്നലെ അദ്ദേഹം ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായിരുന്നു, ഇന്ന് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്, അവർ അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നു,അതേസമയം ഇന്ത്യയിൽ ഒരു മുൻ എംപിയോ എംഎൽഎയോ പോലും…