മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും പരിശോധന. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു.
Related News
സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാര0.
തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കും.സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന…
“സ്കൂൾ കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു ഒഴിവായത് വൻ ദുരന്തം”
ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ മാവാണ് കടപുഴകി മറിഞ്ഞത്. കുട്ടികളെ…
ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം.
എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ആംബുലൻസ്…