രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ചില മാധ്യമങ്ങൾ ഏഴ് ലക്ഷം പെൻഷൻകാർ ഞെട്ടി വിറയ്ക്കുന്നു എന്ന തരത്തിൽ വാർത്ത. കാരണം മറ്റൊന്നുമല്ല. കേരള നിയമസഭ ചോദ്യോത്തരസമയത്ത് ധനകാര്യ മന്ത്രി പറഞ്ഞു. പെൻഷൻ അവകാശമല്ല. പി.സി വിഷ്ണുനാഥ് എംഎൽഎയ്ക്കും അത് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചില വാദങ്ങൾ നിരത്തി. അപ്പോഴും ബാലഗോപാൽ മറ്റൊരു മറുപടി നൽകി. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് പെൻഷനെ ഈ വിധത്തിൽ എത്തിച്ചത്. പിന്നെയും പറഞ്ഞു, കേരളത്തിൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റൊണ് ഈ വിധത്തിൽ എത്തിച്ചത്. വിഷ്ണുനാഥ് ശരിക്കും ഞെട്ടി.കഥയും പഴയ കഥയും ഒക്കെ കിടക്കുന്നത് അറിയാതെ അന്നേരം കാണുന്നവരെ പേര് വിളിച്ചിട്ട് കാര്യമുണ്ടോ?കേരളത്തിലെ ധനകാര്യ മന്ത്രി വളരെ മോശമാണ്. കേരളം കണ്ട ഏറ്റവും മോശമായ ധനകാര്യ മന്ത്രിയാണ് എന്നാണല്ലോ ഇപ്പോൾ എല്ലാവരും പറയുന്നത്. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ കണ്ടു പഠിക്കണമെന്ന് ഉപദേശവും ഉണ്ട്. മാളോരറിയണം പഴയ ധനകാര്യ മന്ത്രി ചെയ്ത് വച്ചിട്ടു പോയ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇത്രയും കടം ഉണ്ടായത്. പാവം ബാലഗോപാൽ മന്ത്രി അത് തീർത്ത് വരുകയാണ്, എന്നതും നമ്മൾ അറിയാതെ പോകരുത്. പ്രിയപ്പെട്ട ബാലഗോപാൽ അങ്ങ് ചെയ്യുന്നതും പറയുന്നതും എല്ലാം നല്ലതു തന്നെ. പക്ഷേ ഇവിടെ ചെയ്തു വച്ച കാര്യങ്ങൾക്ക് കോട്ടം വരുത്തരുത്. ജനങ്ങൾ ജയിപ്പിച്ചു വിട്ടത് നന്നായി ഭരിക്കാനാണ്. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കാനാണ്. അല്ലെ പിന്നെ ഭരണം വേണ്ടല്ലോ?സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷേമ പെൻഷൻകാർക്കും കിട്ടാനുള്ളത് കൊടുക്കുക. എൻജിഒ യൂണിയൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് നടപ്പിലാക്കുക. അല്ലെങ്കിൽ ആളുകൾ എല്ലാം സെക്രട്ടറിയേറ്റിന് മുന്നിൽ വന്നു കിടന്നു സമരം ചെയ്യും. അത് വേണോ?പെൻഷൻ അവകാശമാണ് എന്നതും അങ്ങ് മറന്നുപോകരുത്. അങ്ങും ജീവിക്കുന്നത് അതുകൊണ്ടാണ്…….
Related News
പെൻഷൻകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം -മാങ്കോട് രാധാകൃഷ്ണൻ.
പെൻഷൻകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറ്റമറ്റ രീതിയിൽ പരിഹരിക്കത്തക്ക തരത്തിൽ മെഡിസെപ് പുനർനിർണ്ണയം ചെയ്യണമെന്ന് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും മാങ്കോട് രാധാകൃഷ്ണൻ എക്സ് എം…
പരിഷ്കൃത സമൂഹത്തിന് സാംസ്കാരിക മുന്നേറ്റം അനിവാര്യം : മുരുകൻ കാട്ടാക്കട.
തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (മെഡിക്കൽ കോളേജ് ഇളങ്കാവ് ആഡിറ്റോറിയം) സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത കവിയും…
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക: കെ.എൽ.ഇ.എഫ്.
തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണ ഏജൻസികളിൽ സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താഴേത്തട്ടിൽ 100% പരിശോധനയും മേൽനോട്ടവും അപ്രായോഗികമാണ്. നിർവ്വഹണ തലത്തിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്നത് പരിഗണിക്കാതെ…
