ചിദംബരം പഴയഓർമ്മകൾ.

സി.പി ഐദേശീയ കൗൺസിൽ അംഗവും മുതിർന്നമാധ്യമ പ്രവർത്തകനുമായ എൻ ചിദംബരം(75) അന്തരിച്ചു.സ. ചിദംബരം എ.ഐ.എസ്. എഫിലൂടെ ആണ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചത്. എ.ഐ.എസ്. എഫിൻ്റെ ഡെൽഹി കേന്ദ്ര കമ്മിറ്റി ആഫീസിൽ ആയിരുന്നു കൂടുതൽ കാലം..സ.ചന്ദ്രപ്പൻ്റെ വലംകൈ ആയിരുന്നു. ആ കാലയളവിൽ തോപ്പിൽ ഗോപാലകൃഷ്ണൻ യുവജന സംഘടനയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു എന്നാണോർമ്മ. ഞാൻ സിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസിലും(അജയ് ഭവൻ). ഇപ്പോഴുത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജയദീപ് , സോണി ബി തെങ്ങമം തുടങ്ങിയ  യുവജന പ്രവർത്തകർ തന്നെ അന്ന് ഡെൽഹിയിൽ ഉണ്ടായിരുന്നു. പിന്നീട് ചിദംബരം Patriot എന്ന ഇംഗ്ലീഷ് പത്രത്തിൽ ചേരുകയും അതോടൊപ്പം പാർട്ടി പ്രവർത്തനവും ഉണ്ടായിരുന്നു. ഞങ്ങൾ നല്ല സഹപ്രവർത്തകർ ആയിരുന്നു. പെൻഷൻ ആയശേഷം അദ്ദേഹം പാർട്ടി പത്രം ന്യുഏജിൽ പ്രവർത്തിച്ചുവരിക ആയിരുന്നു. ചിദംബരത്തിന്റെ നിര്യാണത്തിൽ  ആദരാഞ്ജലികൾ അർപ്പിക്കുന്നു..

ജി ശങ്കർ പഴയ സഹപ്രവർത്തകൻ.(എഡിറ്റർ, ന്യൂസ്12 ഇന്ത്യ മലയാളം)

Leave a Reply

Your email address will not be published. Required fields are marked *