ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും. രാവിലെ 9.15 ന് എത്തണം എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് നൽകണം. പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ. ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. അധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക്ക് സംവിധാനം വഴി ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുക.സർക്കാർ ആഫീസുകളിൽ ജീവനക്കാർ വൈകി വരുന്നതും നേരത്തെ പോകുന്നതും നിരുത്സാഹപ്പെടുത്തണം. ഇവർക്കെതിരെ നടപടി വേണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരി കാലത്ത് ഒഴിവാക്കിയിരുന്നു വീണ്ടും നേരത്തെ എടുത്ത സർക്കുലർ വീണ്ടും തുടരാൻ തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും.
