വയനാട്: കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു. വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിൻ്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്യാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്തു വയസ്സുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യത മുന്നിൽക്കണ്ട് വെടിവെച്ച് കൊല്ലണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
Related News
ഉരുൾപൊട്ടൽ മരണം 305 ആയി , തിരച്ചിൽ തുടരുന്നു
വയനാട്: ഉരുൾപൊട്ടലിൽ മരണസംഖ്യ 305 ആയി ഉയർന്നു. പ്രഭവകേന്ദ്രമായ പുഞ്ചിരി വട്ടത്ത് പ്രത്യേക തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യം നാലാംനാൾ പുരോഗമിക്കുമ്പോൾ 6 കഡാവർ ഡോഗ്സും പരിശോധനയിൽ പങ്കെടുക്കുന്നു.…
“90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു”
ഓപ്പറേഷന് ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo
സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…
