“വിക്സ് മിഠായി കഴിച്ചാലും പോലീസിൻ്റെ ഊതൽ യന്ത്രം പിടിക്കും”

ചില്ലറയ്ക്ക് പകരം കിട്ടിയ വിക്സ് ഗുളിക പൊല്ലാപ്പായി. പോലീസിൻ്റെ ഊതൽ യന്ത്രം മദ്യമല്ലാത്ത പലതിനേയും പിടികൂടുമെന്നു പോലിസിനും മനസ്സിലായി. വാരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കടയിൽ നിന്ന് നെറ്റ് ചാർജ് ചെയ്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന വാരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി ചിറമേൽ ബെന്നി ഡൈസിനാണ് ചില്ലറയ്ക്ക് പകരം കിട്ടിയ ഒരു രൂപയുടെ വിക്സ് ഗുളിക കഴിച്ച് പൊല്ലാപ്പായത്. സംഭവം നടന്നത് ഇങ്ങനെ ബെന്നി ഡൈസ് ബൈക്ക് ഓടിച്ച് വീട്ടിലേക്ക് വരുന്നു വഴിയിൽ വച്ച് പോലീസ് കൈ കാണിക്കുന്നു.ഊതുന്ന യന്ത്രം ഉപയോഗിച്ച് പോലീസ് അദ്ദേഹത്തോട് ഊതാൻ പറയുന്നു. ഊതി യതും ശബ്ദം കേട്ടതും ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നും മണം അറിയാതിരിക്കാനാണ് ഇയാൾ മിഠായി കഴിച്ചെതെന്നും പോലീസ് സംശയിച്ചു എന്നാൽ ബൈക്ക് യാത്രികൾ പറഞ്ഞു.ഞാൻ മദ്യപിച്ചിട്ടില്ല. പോലീസിനോട് പറഞ്ഞു നിങ്ങൾക്ക് സംശയം എങ്കിൽ നിങ്ങൾ എന്നെ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുക പോലീസ് വെട്ടിലായി ഇനി അതിന് പോകണമല്ലോ. സ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ മിഠായി വാങ്ങി കഴിച്ചു സ്വയം ഊതി നോക്കിയപ്പോലും ശബ്ദം കേട്ടു പോലീസ് ആകെ വെട്ടിലായി. ആരോരും അറിയാതെ പ്രശ്നം പരിഹരിച്ചു. ഊതൽ യന്ത്രമെ ഇനി നീ നമ്മളെ ചതിക്കല്ലെ എന്നും പറയുന്നുണ്ടായിരുന്നു പോലീസ്

Leave a Reply

Your email address will not be published. Required fields are marked *