“പതിനാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരനെ അറസ്റ്റ് ചെയ്തു”

അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പോലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പോലീസിനു പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസ് അഞ്ചല്‍ പരിധിയിലായതിനാല്‍ അഞ്ചല്‍ പോലീസിനു കേസ് കൈമാറുകയായിരുന്നു.അതിജീവിതയുടെ രഹസ്യമൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയ പോലീസ് കേസെടുത്തു.പോക്സോ, പീഡനം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.മൂന്നുമാസങ്ങള്‍ക്ക് മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു.

ഈ കേസില്‍ കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയും പെണ്‍കുട്ടിയേയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു യുവാവിനൊപ്പം പോകാനാണ് താല്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞതിനാല്‍ ഇയള്‍ക്കൊപ്പം പെണ്‍കുട്ടിയെ കോടതി വിട്ടയക്കുകയായിരുന്നു.

അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, SCPO മാരായ വിനോദ് കുമാര്‍, CPO അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ന്യൂസ് ബ്യൂറോ അഞ്ചൽ

Leave a Reply

Your email address will not be published. Required fields are marked *