കായംകുളം:പള്ളിപ്പാട് പൊയ്യക്കര ശിവമൂർത്തി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. റോഷനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. രാത്രി ഒരു മണിയോടെ ശിവമൂർത്തി ക്ഷേത്രത്തിനു സമീപം പരിക്കുകളോടെ കണ്ടെത്തിയ റോഷനെ പള്ളിപ്പാട് പഞ്ചായത്ത് മെമ്പർ രതീഷ് രാജേന്ദ്രൻ്റെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊയ്യക്കര അമൃത പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. മാതാവ് : ഷേർളി (ഹരിതകർമ്മസേനാംഗം). സഹോദരൻ: റോഷ്. സംസ്ക്കാരം പിന്നീട്.
Related News
കേരളം മാറേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യം.
ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം രാജ്യത്ത് രാഷ്ട്രീയ കക്ഷികൾ പരസ്പ്പരം കുറ്റപ്പെടുത്തലുകൾ തുടരുന്ന സാഹചര്യത്തിലും യാഥാർത്ഥ്യം ആരും ഓർമ്മിക്കാറില്ല. ജാതിയും മതവും അപവാദങ്ങളും പറഞ്ഞറിയിച്ച ഒരു തിരഞ്ഞെടുപ്പാണ്…
നാലാം ക്ലാസ് വിദ്യാർത്ഥിനി ഇഷമരിയായ്ക്ക് നാടിൻ്റെ അഭിനന്ദന പ്രവാഹം.
വൈദ്യുതി ലൈൻ പൊട്ടി വീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം.ശാസ്താംകോവിൽ ഗവൺമെൻറ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷ മരിയ.…
“എസ് എഫ് ഐ നേതാവ് അനഘ പ്രകാശ് വാഹനാപകടത്തിൽ മരണപ്പെട്ടു”
കൊട്ടാരക്കര : എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടാത്തല യിൽ വച്ച് അനഘ സഞ്ചരിച്ച വാഹനം…
