സിപിഐ രാജ്യസഭ എം. പി പി.പി.സുനീറിന്റെ എം.പി.ഓഫീസ് മലപ്പുറത്ത് പ്രവർത്തനക്ഷമമായി. രാജ്യത്തെ നിയമ നിർമ്മാണ സഭയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾ രാജ്യ സഭ എം. പി ആകുന്നത്. തന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് തന്നെ ഓഫീസ് തുറക്കാനുള്ള പി പി സുനീറിന്റെ തീരുമാനം പാർട്ടി പ്രവർത്തകരും ജനങ്ങളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
എല്ലാവരെയും വലിപ്പ ചെറുപ്പമില്ലാതെ കാണുന്ന സുനീറിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും കേരളത്തിൽ പൊതുവെയും പുതിയ വികസന സമവാക്യങ്ങൾക്ക് തുടക്കമിടാൻ സഹായകമാകും . പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റവും ജനോപകാരപ്രദമായും ഗുണപരവുമായും വിനിയോഗിക്കുവാനും ശ്രമിക്കുമെന്നും എല്ലാ മനുഷ്യരെയും ഒപ്പം ചേർത്ത് നിർത്തിയുള്ള പ്രവർത്തനമാണ് താൻ ഉദ്ദേശിക്കുന്നത് എന്നും പി പി സുനീർ അഭിപ്രായപ്പെട്ടു.